ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Update: 2026-04-03 05:48 GMT

തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. താന്നിമൂട് സ്വദേശിയായ ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഷാജഹാനും മകന്‍ നിഹാസിനുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

അപകടത്തില്‍ ഷാജഹാന്റെ ശരീരത്തില്‍ 25 ശതമാനം പരിക്കേറ്റു. നിഹാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: