പൗരത്വ നിയമ പ്രതിഷേധം: യുവാവ് കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായവരില്‍ രണ്ട് ഹിന്ദുത്വരും

ഡിസംബര്‍ 21 ന് ആര്‍ജിഡി ബിഹാറില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത അമീര്‍ ഹാന്‍സയാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ പ്രതിഷേധം പിരിച്ചുവിടാന്‍ പോലിസ് ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് അവിടെ നിന്ന് പുറത്തുപോകാന്‍ അമീര്‍ ശ്രമിച്ചുവെങ്കിലും ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവെച്ചു മര്‍ദ്ദിക്കുകയായിരുന്നു.

Update: 2020-01-03 06:52 GMT

പാറ്റ്‌ന: ബിഹാറില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പേര്‍ അസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ട് ഹിന്ദുത്വരും ഉള്‍പ്പെടുന്നു. ഹിന്ദു സമാജ് പ്രവര്‍ത്തകന്‍ വികാസ് കുമാര്‍, ഹിന്ദുപുത്ര പ്രവര്‍ത്തകന്‍ നാഗേഷ് സാമ്രാട്ട്, എന്നിവരാണ് അറസ്റ്റിലായത്. ദീപക് മഹ്‌തോ, ഛോട്ടു മഹ്‌തോ, സനോജ് മഹ്‌തോ, റെയ്‌സ് പാസ്വാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ഡിസംബര്‍ 21 ന് ആര്‍ജിഡി ബിഹാറില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത അമീര്‍ ഹാന്‍സയാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ പ്രതിഷേധം പിരിച്ചുവിടാന്‍ പോലിസ് ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് അവിടെ നിന്ന് പുറത്തുപോകാന്‍ അമീര്‍ ശ്രമിച്ചുവെങ്കിലും ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവെച്ചു മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ കൊല്ലാന്‍ ഇഷ്ടികകളും മറ്റ് മൂര്‍ച്ചയില്ലാത്ത വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. തലയ്ക്ക് പരിക്കുകളും ശരീരത്തില്‍ രണ്ട് മുറിവുകളുടെ അടയാളങ്ങളും ഉണ്ടായിരുന്നതായും പോലിസ് പറഞ്ഞു. ആന്തരിക അവയവത്തില്‍ രക്തസ്രാവം ഉണ്ടായിരുന്നു.

അതേസമയം, പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അറസ്റ്റ് ചെയ്ത നാല് പേരെ മോചിപ്പിച്ചു. പത്ത് ദിവസത്തെ ജയില്‍വസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും യോഗി സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിരുന്നു. 


Tags: