ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതിക്കമ്പിയില്‍ തട്ടി രണ്ട് മരണം

Update: 2022-09-01 18:47 GMT

ചെന്നൈ: വിരുതുനഗര്‍ ജില്ലയിലെ രാജപാളയത്തിനു സമീപം ചൊക്കംപുതൂരില്‍ ഗണേശോല്‍സവ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍തട്ടി രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

തദ്ദേശവാസികളായ എസ് മുനീശ്വരന്‍ (24), കെ മാരിമുത്തു (23) എന്നിവരാണ് മരിച്ചത്. ഗണേശവിഗ്രഹ നിമഞ്ജനം പൂര്‍ത്തിയാക്കി രഥം തിരിച്ചുകൊണ്ടുവരവെയാണ് ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ തട്ടിയത്.

Tags:    

Similar News