കനത്ത മഴ: കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ടു മരണം

Update: 2019-08-08 05:37 GMT

കൊയമ്പത്തൂര്‍: കനത്ത് മഴയില്‍ കൊയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പാര്‍സല്‍ സര്‍വീസ് ഓഫിസ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ച് നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. റെയില്‍വേ കരാര്‍ ജീവനക്കാരാണ് ഇരുവരും.അഗ്‌നിശമന സേനയും റെയില്‍വേ സംരക്ഷ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുന്നു പേരും ഇതിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ജീവനക്കാരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.