പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ട് കോടിയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു

Update: 2020-08-27 02:52 GMT

ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ടുകോടി രൂപയുടെ സ്മാര്‍ട് ഫോണുകള്‍ കവര്‍ന്നു. മുംബൈയിലേക്ക് പോകുകയായിരുന്ന പാര്‍സല്‍ ലോറി തമിഴ്‌നാട് - ആന്ധ്രാ പ്രദേശ് അതിര്‍ത്തിയായ ചിറ്റൂരിലെത്തിയപ്പോള്‍ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിട്ട ശേഷമാണ് കവര്‍ച്ചക്കാര്‍ ഫോണുകള്‍ കൈക്കലാക്കിയത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    

Similar News