സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം

Update: 2020-08-21 05:31 GMT

കോട്ടയം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കാസര്‍കോടും കോട്ടയത്തും ചികില്‍യിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിക്കുന്നു. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തില്‍ വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐസിയു വെന്റിലേറ്ററുകള്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മരണനിരക്കും ഉയരാന്‍ സാധ്യതയുണ്ടന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.




Tags: