ഹണിമൂണ്‍ ട്രിപ്പിന് പോയ രണ്ടു ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു
കൂത്തുപറമ്പ് പൂക്കോട് സ്വദേശി ജയദീപ് (31) ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32) ഭാര്യ ചൊക്ലി യുപി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്.
തലശ്ശേരി: ബാംഗ്ലൂരിലേക്ക് ഹണിമൂണ്‍ ട്രിപ്പിന് പോയ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് നാല് പേര്‍ മരിച്ചു. കൂത്തുപറമ്പ് പൂക്കോട് സ്വദേശി ജയദീപ് (31) ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32) ഭാര്യ ചൊക്ലി യുപി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത് ഇന്നലെ രാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലര്‍ച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂര്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം. പ്രകാശന്‍-ദീപജ ദമ്പതികളുടെ മകനാണ് ജയദീപ്.മേലേടത്ത് അശോകന്‍ - ഭാര്‍ഗവി ദമ്പതികളുടെ മകനാണ് കിരണ്‍.വല്‍സന്‍- പ്രജിത ദമ്പതികളുടെ മകളാണ് ജ്ഞാന തീര്‍ത്ഥ.