ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
14 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍ കൃഷ്ണ(15), അഭിനവ്(13)എന്നിവരാണ് മരിച്ചത്.ഇവരെ രക്ഷിക്കാനിറങ്ങി മുങ്ങിപ്പോയ മൂന്നുപേരെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടയാണ് സംഭവം.പാലാഴിയില്‍ നിന്ന് കുടുംബസമേതമെത്തിയ സംഘത്തില്‍പെട്ട കുട്ടികളാണ് മരിച്ചത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്.ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു