കുഴല്‍പ്പണം: മുത്തങ്ങയില്‍ രണ്ട് പേര്‍ പിടിയില്‍

Update: 2020-12-07 11:05 GMT

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്ന് പണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മുത്തങ്ങ എക്‌സ്സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാര്‍(36), അബ്ദുല്‍ സാസര്‍(36) എന്നിവരെയാണ് പോലിസ് പിടികൂടിയത്. കോഴിക്കോട് നിന്ന് മീന്‍ കയറ്റി ബംഗളൂരുവില്‍ ലോഡിറക്കി തിരികെ വരും വഴിയാണ് എക്‌സൈസ് പിടികൂടിയത്. കണ്ടെയ്‌നര്‍ ലോറിയില്‍ ഒളിപ്പിച്ചു വച്ച രീതിയിലായിരുന്നു പണം കണ്ടെത്തിയത്. ആകെ 10,63,200 രൂപയാണ് ഉണ്ടായിരുന്നത്.

മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി പി ശിവന്‍, റ്റി ബി അജീഷ് സിഇഒ മാരായ എ എം ബിനുമോന്‍, അഭിലാഷ് ഗോപി എന്നിവരാണ് കുഴപ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.