കശ്മീരില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെന്ന് പോലിസ്

Update: 2020-11-21 11:17 GMT

അവാന്ദിപൂര്‍: ജമ്മു കശ്മീരിലെ അവാന്ദിപൂരില്‍ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെന്ന് കരുതുന്ന രണ്ട് പേര്‍ അറസ്റ്റില്‍. രണ്ടു പേരുടെയും കയ്യില്‍ നിന്ന് ധാരാളം രേഖകള്‍ പിടികൂടിയതായും പോലിസ് പറഞ്ഞു.

രണ്ട് പേരെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വഗാഡ് ത്രാള്‍, ചത്‌ലം പംപോര്‍ എന്നിവിടങ്ങളില്‍ താമസക്കാരായ ബിലാല്‍ മുഹമ്മദ്, മുര്‍സലീന്‍ ബഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സായുധ സംഘങ്ങള്‍ക്ക് വിവരം കൈമാറുന്നവരാണെന്നും പ്രാദേശിക സഹായം ചെയ്യുന്നവരാണെന്നും പോലിസ് ആരോപിച്ചു.