വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2022-05-05 09:29 GMT

മാനന്തവാടി: 48കാരിയായ വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി ഗോരി മൂല കുളത്തില്‍ വീട് വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരി മൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തത്.

മെയ് 3ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സിഐ എം എം അബ്ദുള്‍ കരീം, എസ്‌ഐ ബിജു ആന്റണി, എഎസ്‌ഐമാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സിപിഒമാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Similar News