ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ പള്ളിയില്‍ കയറി കാവിക്കൊടി വീശിയ രണ്ടു പേര്‍ അറസ്റ്റില്‍, വീഡിയോ
ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ പള്ളിയില്‍ കയറി കാവിക്കൊടി വീശിയ സംഭവത്തില്‍ രണ്ട് പേര്‍ അറസറ്റില്‍. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ് സംഭവം. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ശോഭ യാത്ര പ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം.
During Hanuman Jayanti Shobha Yatra in Delhi's Tughlakabad, some youths climbed on a mosque roof, danced there and waved a saffron flag. Police have started investigation.
— Faheem (@EiaoFaheem) April 2, 2026
Why the need to dance on the mosque? Just take out your procession peacefully. Respect all places of… pic.twitter.com/s26NLm5xx1
പള്ളിയുടെ വുളുഅ് ചെയ്യുന്ന സ്ഥലത്തെ ടിന്‍ ഷെഡില്‍ കയറി രണ്ടുപേര്‍ കൊടി വീശുകയായിരുന്നു. സംഭവത്തോടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.