ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ഉള്ളടക്കത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സാമൂഹിക മാധ്യമായ ട്വിറ്റര്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത 45,191 അക്കൗണ്ടുകള്‍ പൂട്ടി. ജൂലൈ മാസത്തില്‍ മാത്രമാണ് ഇത്രയും അക്കൗണ്ടുകള്‍ക്ക് താഴിട്ടത്. വെള്ളിയാഴ്ച പുറത്തുവിട്ട പ്രതിമാസ റിപോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്ന 42,825 അക്കൗണ്ടും തീവ്രവാദവുമായി ബന്ധപ്പെട്ട് 2,366 അക്കൗണ്ടുകളുമാണ് അടച്ചുപൂട്ടിയത്.
ജൂണ്‍ 26-ജൂലൈ 25 കാലത്ത് 874 അക്കൗണ്ടുകള്‍ക്കെതിരേ പരാതി ലഭിച്ചു. അതില്‍ 70 എണ്ണത്തിനെതിരേ നടപടിയെടുത്തു. 43,140 അക്കൗണ്ട് ഉടമകള്‍ ഇന്ത്യക്കാരാണ്.
ഇന്ത്യയിലെ ഐടി റൂള്‍ 2021 അനുസരിച്ച് 5 ദശലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള സാമൂഹികമാധ്യമങ്ങള്‍ അവരുടെ പ്രതിമാസ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. അങ്ങനെ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.