ട്വന്റി-20 കൊടിയ വിഷം; പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍
പുറമെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കിയ കൊടിയ വിഷമാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 എന്നും അസ്ലഫ് പറഞ്ഞു
കൊച്ചി: ട്വന്റി-20 പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. അസ്ലഫ് പാറേക്കാടന്‍. പാര്‍ട്ടിയുടെ അധ്യക്ഷനും വ്യവസായിയുമായ സാബു എം ജേക്കബിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചാണ് രാജിവച്ചത്. തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് ട്വന്റി 20 യുടെ കൂടെ പ്രവര്‍ത്തിച്ച കാലയളവിനെ കണക്കാക്കുന്നതെന്നാണ് അസ്ലഫ് പാറേക്കാടന്‍ രാജിക്കുശേഷം പറഞ്ഞത്.
പൊതുപ്രവത്തകര്‍ക്കും ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം, പക്ഷെ ആ തെറ്റിനെ ന്യായികരിച്ചു ജനങ്ങളെ വഞ്ചിക്കാതെ അത് തുറന്നു സമ്മതിക്കുന്നവനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാര്‍ത്ഥ പൊതുപ്രവത്തകനെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഈ ചെറിയ കാലയളവില്‍ തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നും അസ്ലഫ് പറയുന്നു.
ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാര്‍ത്ഥ പൊതുപ്രവത്തകനെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഈ ചെറിയ കാലയളവില്‍ തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. പുറമെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കിയ കൊടിയ വിഷമാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 എന്നും അസ്ലഫ് പറഞ്ഞു.