മലപ്പുറം: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞു വീണ് മലപ്പുറം കിഴക്കേ പാണ്ടിക്കാട് 27കാരന്‍ മരിച്ചു. കുറ്റിപ്പുളിയിലെ കരുവത്തില്‍ ഷറഫുദ്ദീനാണ് തിങ്കളാഴ്ച രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. ഈയിടെ സൗദിയില്‍ നിന്ന് നാട്ടില്‍ വന്നതാണ്.
പാണ്ടിക്കാട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. കിഴക്കേ പാണ്ടിക്കാട് പഴയ ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ ഇന്ന് കബറടക്കും.
പിതാവ്: കരുവത്തില്‍ സുലൈമാന്‍, മാതാവ് : കുരിക്കള്‍ സൈനബ
ഭാര്യ: ശിബില തസ്‌നി, സഹോദരങ്ങള്‍ : സാജിദ്, സഫ്മാന്‍