രേഖകളില്ലാത്ത പന്ത്രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു

Update: 2021-03-12 12:45 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കണ്ടെത്തിയ പണം പിടിച്ചെടുത്തു. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയ 12,50,280 രൂപയാണ് പിടിച്ചെടുത്തത്. പ്രവീണ്‍ വി.എഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുക പിടിച്ചെടുത്തത്.

വിശദമായ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. പണം മുളന്തുരുത്തി സബ് ട്രഷറിയിലേക്ക് മാറ്റിയതായി വരണാധികാരി പി. രാജേഷ് കുമാര്‍ അറിയിച്ചു. 

Tags: