പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുത്; പ്രവർത്തകർക്ക് നിർദേശം നൽകി ടിവികെ

Update: 2025-10-18 10:23 GMT

ചെന്നെെ: പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി തമിഴക വെട്രിക് കഴകം. കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ദുരന്ത ബാധിതർക്കായി അനുശോചന പരിപാടികൾ നടത്താനും പാർട്ടി നിർദേശം നൽകി.

അതേസമയം, ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ രംഗത്തെത്തി. ആര്‍എസ്എസ് വേഷം ധരിച്ച് ചോര പുരണ്ട കൈപ്പത്തി അടയാളങ്ങളുമായി ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് പിന്തിരിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഡിഎംകെ ഐടി സെല്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങളായിട്ടും വിജയ് കരൂരില്‍ സന്ദര്‍ശനം നടത്തിയില്ലെന്ന ആരോപണവുമായാണ് ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.

Tags: