സിറിയയില്‍ തുര്‍ക്കി പുതിയ സൈനിക താവളം സ്ഥാപിച്ചു

സിറിയയിലെ കൂടുതല്‍ പ്രദേശത്തേക്ക് കടന്നു കയറാനുള്ള തുര്‍ക്കിയുടെ ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് യുഎഇയിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-08-12 14:39 GMT

ഇദ്‌ലിബ്: സിറിയയിലെ വടക്കന്‍ നഗരമായ ലതാകിയയ്ക്കടുത്തുള്ള ജബല്‍ അല്‍ അക്രാദ് പ്രദേശത്ത് തുര്‍ക്കി സൈന്യം പുതിയ താവളം സ്ഥാപിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച വെളിപ്പെടുത്തി. ലത്താകിയക്ക് ചുറ്റുമുള്ള ജില്ലയിലേക്കുള്ള സിറിയന്‍ സൈന്യത്തിന്റെ നീക്കത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ് പുതിയ താവളം എന്ന് യുഎഇ കേന്ദ്രമായ റായ് അല്‍-യൂം വെബ്സൈറ്റ് പറയുന്നു.

തുര്‍ക്കി നിയന്ത്രിക്കുന്ന സിറിയന്‍ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുക, സിറിയന്‍ ജനതയെ സംരക്ഷിക്കുക എന്നിവയാണ് പുതിയ സൈനിക തവളം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തുര്‍ക്കിഷ് അധികൃതര്‍ പറയുന്നു. എന്നാല്‍ സിറിയയിലെ കൂടുതല്‍ പ്രദേശത്തേക്ക് കടന്നു കയറാനുള്ള തുര്‍ക്കിയുടെ ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് യുഎഇയിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.




Tags: