തെലങ്കാനയിലെ തുരങ്ക അപകടം; തുരങ്കത്തിനറ്റത്തെത്തി രക്ഷാപ്രവര്‍ത്തകര്‍

Update: 2025-02-26 07:18 GMT

ഹൈദരാബാദ്: തെലങ്കാനയിലെ എസ്എല്‍ബിസി തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാലാം ദിവസത്തിലേക്ക്. ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് തുരങ്കത്തിന്റെ അറ്റത്ത് എത്താന്‍ കഴിഞ്ഞെങ്കിലും കനത്ത ചെളി കാരണം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ല.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, റാറ്റ് മൈനേഴ്‌സ് എന്നിവരടങ്ങുന്ന 20 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഗര്‍കുര്‍നൂള്‍ പോലിസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു.

ഫെബ്രുവരി 22 നാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് എട്ട് പേര്‍ അതിനുള്ളില്‍ കുടുങ്ങിയത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരുടെ ബന്ധുക്കള്‍ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തീവ്രമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അകത്ത് കുടുങ്ങിയ എട്ട് പേരെ കണ്ടെത്തുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ പിന്മാറില്ല എന്ന് ഉപമുഖ്യമന്ത്രി ഭട്ടി മല്ലു വിക്രമാര്‍ക്ക പറഞ്ഞു.

Tags: