നീണ്ടകരയില്‍ ടഗ് ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

Update: 2022-10-18 08:33 GMT

കൊല്ലം: നീണ്ടകരയില്‍ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം. ബംഗാള്‍, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ള ആറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോവുന്ന മുംബൈയിലെ സാവിത്രി എന്ന കരാര്‍ ടഗ്ഗാണ് അപകടത്തില്‍പ്പെട്ടത്.

അറ്റകുറ്റപ്പണിക്കായി ബോട്ട് കൊച്ചിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ പ്രൊപ്പല്ലര്‍ തകരാറിയാലതോടെ നിയന്ത്രണം വിട്ട ബോട്ട് നീണ്ടകര തുറമുഖത്തിന് സമീപമുള്ള പാറക്കെട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ കാറ്റില്‍ ബോട്ടിന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മുംബൈ സ്വദേശിയുടെതാണ് അപടത്തില്‍പ്പെട്ട ബോട്ട്.

Tags: