ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Update: 2023-01-16 10:47 GMT

പെരുമ്പാവൂര്‍: സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മലപ്പുറം സ്വദേശി സമീന്‍ സാദിഖിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ് വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ തമ്മില്‍ പരിചയമുണ്ട്. തുടര്‍ന്ന് സ്‌കൂള്‍ ഉളള ഒരു ദിവസം കുട്ടിയോട് ആലുവ ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു.