യുഎസ്-ഇറാന്‍ യുദ്ധത്തില്‍ ട്രംപ് തോല്‍ക്കും; വൈറലായി ജിയാങ് സ്യൂക്കിന്റെ പ്രവചനം
ന്യൂഡല്‍ഹി: പ്രാഫസര്‍ ജിയാങ് സ്യൂക്ക് യുഎസ്-ഇറാന്‍ യുദ്ധത്തെക്കുറിച്ച് നടത്തിയ പ്രവചനം വൈറലാകുന്നു. തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന ജിയാങ് സ്യൂക്ക് 2024ല്‍ ഒരു ഓണ്‍ലൈന്‍ ക്ലാസിനിടെ നടത്തിയ പരാനര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്.
2024ല്‍ തന്നെ മൂന്ന് വലിയ പ്രവചനങ്ങളാണ് ജിയാങ് സ്യൂക്ക് നടത്തിയത്, ട്രംപ് വീണ്ടും അധികാരത്തിലെത്തും, ഇറാനിലേക്ക് പോയി യുദ്ധം നടത്തും, യുദ്ധത്തില്‍ പരാജയപ്പെട്ട് ട്രംപ് പിന്‍മാറും. ആദ്യത്തെ രണ്ട് പ്രവചനങ്ങളും സത്യമായതോടെ ചൈനയ്ക്ക് പ്രിയങ്കരനാണ് ഈ സോഷ്യല്‍മീഡിയ താരം. മാത്രമല്ല മൂന്നാമത്തെ പ്രവചനത്തിനായുള്ള കാത്തിരിപ്പിലാണ് ചൈന.
'പ്രെഡിക്റ്റീവ് ഹിസ്റ്ററി'എന്ന പേരിലാണ് അദ്ദേഹം യുട്യൂബ് ചാനല്‍ നടത്തുന്നത്. ലോകസംഭവങ്ങളെ ചരിത്രത്തിന്റേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടേയും ആവര്‍ത്തനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇദ്ദേഹം പ്രവചനത്തിന് വിധേയമാക്കുന്നത്. യേല്‍ സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയിലും ചരിത്രത്തിലും ബിരുദം നേടിയ സ്യൂക്കിന്‍ ചൈനയുടെ വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതിയിലും പ്രധാന പങ്കാളിയായിരുന്നു.