ഗ്രീന്‍ലാന്‍ഡിനുമേലുള്ള യുഎസ് നിയന്ത്രണത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്
കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിനുമേലുള്ള യുഎസ് നിയന്ത്രണത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷം ലഘൂകരിക്കുന്നതിനായി യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഒരു ഉഭയകക്ഷി പ്രതിനിധി സംഘം ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ സന്ദര്‍ശിച്ചപ്പോഴാണ് ട്രംപിന്റെ പരാമര്‍ശം.
'ഗ്രീന്‍ലാന്‍ഡിനുമേലുള്ള അമേരിക്കന്‍ നിയന്ത്രണത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് മുകളില്‍ നമുക്ക് ഉയര്‍ന്ന നികുതി ചുമത്താം. കാരണം ദേശീയ സുരക്ഷയ്ക്ക് നമുക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. അതിനാല്‍ ഉയര്‍ന്ന നികുതി ചുമത്താന്‍ നമുക്ക് നടപടിയെടുക്കാം,' ട്രംപ് പറഞ്ഞു.
ഡെന്‍മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും വിദേശകാര്യ മന്ത്രിമാര്‍ വാഷിംഗ്ടണില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി.