വാഷിങ്ടണ്‍: സമാധാന നൊബേലിന് ഏറ്റവും കൂടൂതല്‍ അര്‍ഹന്‍ താനാണെന്ന് തന്നോട് പുരസ്‌കാരം ലഭിച്ച മരിയ കൊരീന കൊച്ചാഡോ പറഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ തന്നെ വിളിച്ചെന്നും ട്രംപ് പറഞ്ഞു.തന്നോടുള്ള 'ബഹുമാനാര്‍ത്ഥം' നൊബേല്‍ സമ്മാനം സ്വീകരിക്കുകയാണെന്ന് അവര്‍ പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്ക് നൊബേല്‍ തരൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, എന്നാല്‍ അവള്‍ അത് ചെയ്തിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാന്‍ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോള്‍ അവര്‍ക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ സന്തോഷവാനാണ്. എന്തെന്നാല്‍ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ എനിക്കായി' ട്രംപ് പറഞ്ഞു.
നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം നല്‍കുന്നത് എന്നാണ് നൊബേല്‍ കമ്മിറ്റി പറയുന്നത്. എന്നാല്‍ വെനുസ്വേലയിലെ നിക്കോളാസ് മധുറോ സര്‍ക്കാരിനെ യുഎസ് പിന്തുണയോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നയാളാണ് മരിയ കൊരീന മച്ചാഡോ.