ചൈന-അമേരിക്ക വ്യാപാര ഉടമ്പടിയുടെ ആദ്യ ഘട്ടം ഈ മാസം ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
പക്ഷേ, ഇക്കാര്യം ഇതുവരെയും ബീജിങ് സ്ഥിരീകരിച്ചിട്ടില്ല.
ന്യൂയോര്‍ക്ക്: ചൈന-യുഎസ് വ്യാപാര ഉടമ്പടി ഈ മാസം തന്നെ ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും താനും വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. 'ഞങ്ങള്‍ ഒത്തൊരുമിച്ച് അത് ചെയ്യുകയാണ്. അത് വേഗം വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇപ്പോള്‍ തന്നെ അത് ചെയ്യുകയും വേണം ട്രംപ് വിശദീകരിച്ചു.'
ഇരു രാഷ്ട്രങ്ങളുടെയും വ്യാപാര പ്രതിനിധികള്‍ ഒത്തു ചേര്‍ന്ന് ജനുവരി ആദ്യവാരത്തില്‍ ഒന്നാം ഘട്ട വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഡിസംബര്‍ 13 ന് അമേരിക്കന്‍ വ്യാപാര പ്രതിനിധിയായ റോബര്‍ട്ട് ലൈറ്റിസര്‍ പറഞ്ഞിരുന്നു. പക്ഷേ, ഇക്കാര്യം ഇതുവരെയും ബീജിങ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ചൈനീസ് വ്യാപാര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.