വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കൊപ്പമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടത്. എന്‍ബിസി ന്യൂസിലെ മാധ്യപ്രവര്‍ത്തകനോടാണ് ട്രംപ് ദേഷ്യപ്പെട്ടത്.
ട്രംപും റാമഫോസയും മാധ്യമങ്ങളെ കാണുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ മിഡില്‍ ഈസ്റ്റ് യാത്രയെക്കുറിച്ചും ഖത്തര്‍ സമ്മാനിച്ച പുതിയ വിമാനത്തെക്കുറിച്ചും ചോദിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ട്രംപ് ഇവിടെ ഖത്തര്‍ വിമാനത്തെക്കുറിച്ച് എന്തിനാണ് പറയുന്നത് എന്ന് മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. ശേഷം അയാളോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു.നിങ്ങള്‍ക്ക് ഒരു മാധ്യമപ്രവര്‍ത്തകനാകാന്‍ യോഗിയതയില്ലെന്നു പറഞ്ഞ ട്രംപ്, മാധ്യമപ്രവര്‍ത്തകനോട് ഇനിയും ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ആവശ്യപ്പെട്ടു.