സോമാലിയയില്‍ സൈന്യം 15 അല്‍-ഷബാബ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി

Update: 2021-07-26 18:51 GMT

മൊഗാഡിഷു: സോമാലിയയില്‍ സോമാലി നാഷണല്‍ ആര്‍മി അല്‍ ഷബാബ് സംഘടനയിലെ 15 പേരെ കൊലപ്പെടുത്തി. സെന്‍ട്രല്‍ സിരാന്‍ പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.

മധോയ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പതിനഞ്ചു പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതെന്ന് എസ്എന്‍എ കമാന്‍ഡര്‍ പറഞ്ഞു.

അല്‍- ഷബാബിനെതിരേയുള്ള പോരാട്ടം ശക്തമായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് അല്‍-ഷബാബിന്റെ പ്രവര്‍ത്തനം.