എടപ്പാള്‍ ഓട്ടം, ഇനി മേല്‍പ്പാലത്തിലൂടെ; ഉദ്ഘാടനത്തിന് മുന്‍പ് സംഘപരിവാറുകാരന്റെ എടപ്പാള്‍ ഓട്ടം ഓര്‍മിപ്പിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ട്രോള്‍
എടപ്പാള്‍ ജങ്ഷനില്‍ വച്ച് നാട്ടുകാര്‍ വളഞ്ഞതോടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു
തിരുവനന്തപുരം: എടപ്പാള്‍ മേല്‍പാലം ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ സംഘപരിവാറുകാരന്റെ പഴയ എടപ്പാള്‍ ഓട്ടം ഓര്‍മിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടിയുടെ ട്രോള്‍. 'എടപ്പാള്‍ ഓട്ടം, ഇനി മേല്‍പ്പാലത്തിലൂടെ...' എന്നാണ് മന്ത്രിയുടെ ട്രോള്‍. ശബരിമല യുവതി പ്രവേശനത്തിനെതിരെ കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു എടപ്പാള്‍ ഓട്ടം പ്രസിദ്ധമായത്. എടപ്പാള്‍ ജങ്ഷനില്‍ വച്ച് നാട്ടുകാര്‍ വളഞ്ഞതോടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇത് പിന്നീട് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി.
അതേസമയം, കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന പദ്ധതിയായ എടപ്പാള്‍ മേല്‍പാലം ശനിയാഴ് രാവിലെയാണ് നാടിന് സമര്‍പ്പിക്കുക. രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും.
