ത്രിപുര: മുന്‍ഗണനാ വിഭാഗത്തിലെ 80 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമിഷന്‍
അഗര്‍തല: ത്രിപുരയില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 80 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ചുരുങ്ങിയത് ഒരു ഡോസെങ്കിലും നല്‍കിക്കഴിഞ്ഞതായി ദേശീയ ആരോഗ്യ മിഷന്‍.
45നു മുകളില്‍ 98 ശതമാനം പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി. 18-44 വയസ്സ് ഗ്രൂപ്പില്‍ 50 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മുന്‍ഗണനാവിഭാഗത്തിലെ 80 ശതമാനം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്- നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. സിദ്ധാര്‍ത്ഥ് ശിവ് ജെയ്‌സ്വാല്‍ പറഞ്ഞു.
ജനുവരി 16ാം തിയ്യതിയാണ് വാക്‌സിനേഷന്‍ നടപടികള്‍ ഇന്ത്യയില്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ 73 ശതമാനം ആരോഗ്യപ്രവര്‍ത്തകരും 56 ശതമാനം മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞു.