തൃശൂര്‍ പൂരം: സാംപിള്‍ വെടിക്കെട്ട് ഇന്ന്

Update: 2022-05-08 01:07 GMT

തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരം.

പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചമയപ്രദര്‍ശനങ്ങളാണ് ഇന്ന് നടക്കുക. പാറമേക്കാവ് ചമയപ്രദര്‍ശനഉദ്ഘാടനം സുരേഷ്‌ഗോപിയാണ് നിര്‍വഹിക്കുക, അഗ്രശാലയില്‍. തിരുവമ്പാടി ചമയപ്രദര്‍ശനം മന്ത്രി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും കൗസ്തുഭം ഹാളില്‍.

ചൊവ്വാഴ്ച രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെത്തും. മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം വൈകീട്ടും പുലര്‍ച്ചെയും വെടിക്കെട്ട് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ബുധനാഴ്ച രാവിലെ പകല്‍പ്പൂരം. ഉച്ചയോടെ ഉപചാരം ചൊല്ലിപ്പിരിയും.