കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

Update: 2023-03-06 13:20 GMT

കൊച്ചി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. എറണാകുളം കോതമംഗലത്താണ് സംഭവം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളാരംകുത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോവുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ പൊന്നന്‍ മരിച്ചതായി പോലിസ് പറഞ്ഞു.

Tags: