ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം: സര്‍ക്കാര്‍ നടപടി വര്‍ണവിവേചനം- കെ ടി അലവി

Update: 2022-12-26 11:34 GMT

പാലക്കാട്: പല്ല് ഉന്തിയ കാരണത്താല്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച നടപടി സര്‍ക്കാരിന്റെ വര്‍ണവിവേചനത്തിന്റെ തെളിവാണന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി അഭിപ്രായപ്പെട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരില്‍ അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിന്റെ ജോലി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.

ഇത് സര്‍ക്കാരിന്റെ വര്‍ണവിവേചനത്തിന്റെ പ്രകടമായ തെളിവാണ്. ചെറുപ്പത്തില്‍ വീണതിനെത്തുടര്‍ന്നാണ് യുവാവിന്റെ പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തതിനാല്‍ ചികില്‍സിക്കാനായില്ല. നിസ്സാര കാരണം പറഞ്ഞ് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുത്തുന്ന പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെ ടി അലവി ആവശ്യപ്പെട്ടു.

Tags: