ഇടുക്കിയില്‍ ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക്

Update: 2021-12-09 14:29 GMT

മറയൂര്‍: ഇടുക്കിയിലെ മറയൂരില്‍ ഹോട്ടലില്‍ നിന്ന് ബീഫ് കഴിച്ചുവെന്നാരോപിച്ച് ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക്. മറയൂര്‍ പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകല്‍, കവക്കുട്ടി തുടങ്ങിയ ആദിവാസികുടികളിലാണ് 24 യുവാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

യുവാക്കളില്‍ ബീഫ് തീറ്റ പതിവാണെന്നും ചിലപ്പോള്‍ വീടുകളില്‍ പാചകം ചെയ്യുക പതിവാണെന്നുമാണ് ആരോപണം.

വിലക്ക് വന്നതോടെ കോളനി നിവാസികളുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളും ഇല്ലാതായി. സംസാരിക്കുന്നതിനും വിലക്കുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങി.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും ഗോമാംസത്തിനെതിരേ വിലക്കുകളുണ്ട്. തേഴ്‌സറ്റണെപ്പോലുള്ളവര്‍ എഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിലെ പല നരവംശശാസ്ത്രഗ്രന്ഥങ്ങളും ഗോമാംസ വിലക്കിനെക്കുറിച്ച് പറയുന്നുണ്ട്.  

Tags:    

Similar News