വിതുരയില്‍ ആദിവാസി പെണ്‍കുട്ടികളുടെ അത്മഹത്യ; മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപോര്‍ട്ട് തേടി

അഞ്ച് മാസത്തിനിടെ അഞ്ച് ആദിവാസി പെണ്‍കുട്ടികളാണ് പ്രദേശത്ത്് ആത്മഹത്യ ചെയ്തത്

Update: 2022-01-15 07:41 GMT

തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വനിത ശിശു മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപോര്‍ട്ട് തേടിയത്.

വിതുരയില്‍ പ്രണയക്കുരുക്കിലും കഞ്ചാവിലും പെട്ട് ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് ആദിവാസി പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത പല പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ പ്രണയത്തില്‍ പെടുത്തിയശേഷം കഞ്ചാവ് നല്‍കി പീഡിപ്പിച്ചിരുന്നു. പീഡനത്തിനൊടുവില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ ചെയ്തവരുടെ പോസ്റ്റം മാര്‍ട്ടം റിപോര്‍ട്ടില്‍ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. രക്ഷിതാക്കളുടെ പല പരാതികള്‍ക്കും മാസങ്ങള്‍ക്ക് ശേഷമാണ് പാലോട് പോലിസ് നാമമാത്ര പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് ഊരില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെങ്കിലും പോലിസ് കാര്യമായി അന്വേഷണം നടത്തിയില്ല. ടിടിസി ഉള്‍പ്പെടെ വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

Tags:    

Similar News