മരംമുറി; കേരളത്തിന്റെ വിശദീകരണത്തില്‍ അവ്യക്തയെന്ന് പരിസ്ഥിതി മന്ത്രാലയം

Update: 2021-08-07 07:19 GMT
മരംമുറി; കേരളത്തിന്റെ വിശദീകരണത്തില്‍ അവ്യക്തയെന്ന് പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ വിശദീകരണങ്ങളില്‍ അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ചില്ല. മരം മുറി നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ രേഖാപരമായി സംസ്ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു. അനധികൃതമായി മരം മുറി നടന്നത് സ്വകാര്യ ഭൂമിയില്‍ നിന്നാണെന്നായിരുന്നു കേരളത്തിന്റെ വാദം.


കേരളത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. സ്വകാര്യ ഭൂമി എന്ന് പറഞ്ഞ സ്ഥലം പല കാരണങ്ങള്‍ കൊണ്ടും വനം ഭൂമിയായി പരിഗണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു.




Tags:    

Similar News