ട്രാന്‍സ്‌ഫോമറില്‍ മരം വീണു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി

Update: 2022-07-18 08:16 GMT

പരപ്പനങ്ങാടി: ശക്തമായ കാറ്റില്‍ ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക് വീണ മരം എസ്ഡിപിഐ പ്രവര്‍ത്തകരെത്തി മുറിച്ചുമാറ്റി. പരപ്പനങ്ങാടി കൊട്ടംന്തല ജുമാ മസ്ജിദിന് മുന്നിലുള്ള ട്രാന്‍സ്‌ഫോമറിന് മുകളിലേക്കാണ് ഇന്ന് രാവിലെ മരം വീണത്. ഉടനെ വൈദ്യുതി ബന്ധം നിലച്ചത് കാരണം അപകടം ഒഴിവായി.

മരം വീണത് കാരണം ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് എസ്ഡിപിഐ പ്രവര്‍ത്തകരെത്തി നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റി. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിലുള്ള ആര്‍ ആന്റ് ആര്‍ റെസ്‌ക്യൂ ടീമിലെ അഷ്‌റഫ്, ആഷിഖ് ബാവ, ലത്തീഫ്, നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News