തിരുവനന്തപുരം: റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് മധ്യവയസ്‌കന് മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി സുനില്‍ ശര്‍മ(55)യാണ് മരിച്ചത്. കരകുളം കാച്ചാണി മോനി എന്‍ക്ലേവില്‍ താമസിക്കുന്ന സുനില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.
റോഡരികില്‍ നിന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. പരിക്കേറ്റ സുനില്‍ ശര്‍മയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. റോഡിലൂടെ പോയ കാറിനു മുകളിലും കൊമ്പ് വീണെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. കുടപ്പനകുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുന്‍വശത്താണ് മരം വീണ് തകര്‍ന്നത്. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി. ഏകദേശം ഒരു മണിക്കൂര്‍ സമയം ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: നിഷ. മകള്‍: രേവതി