മുട്ടില്‍ മരം മുറി: വനം വിജിലന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷണം നടത്തും
മുട്ടില്‍ മരംമുറി സംബന്ധിച്ച പ്രത്യേക അന്വേഷണം നടക്കുന്നതു കൂടാതെ സംസ്ഥാനമൊട്ടാകെ പരിശോധനയും പൊതുവായ അന്വേഷണവും നടക്കും.
തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
മുട്ടില്‍ മരംമുറി സംബന്ധിച്ച പ്രത്യേക അന്വേഷണം നടക്കുന്നതു കൂടാതെ സംസ്ഥാനമൊട്ടാകെ പരിശോധനയും പൊതുവായ അന്വേഷണവും നടക്കും.
സംസ്ഥാന വനം വകുപ്പ് വിജിലന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് അന്വേഷണം നടത്തുക.