ഇന്നും നാളെയും ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും

Update: 2022-01-01 00:50 GMT

തിരുവനന്തപുരം: ട്രഷറി സെര്‍വറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് വൈകിട്ട് ആറ് മുതല്‍ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകിട്ട് ആറ് മുതല്‍ ജനുവരി ഒന്‍പത് വൈകിട്ട് ആറ് വരെയും ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാവുകയില്ല.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കൂട്ടി ഇടപാടുകള്‍ നടത്തണം. 

Tags: