ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം; ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമമെന്ന് അതിജീവന കലാസംഘം

Update: 2021-06-10 07:54 GMT

കോഴിക്കോട്: ചാനലില്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമമാണെന്ന് അതിജീവന കലാസംഘം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അല്‍ ബിലാല്‍ സലിം.

ലക്ഷദ്വീപ് ജനങ്ങള്‍ക്ക് നേരെ അഡ്മിനിസ്റ്റേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മനുഷ്യത്വപരമല്ലാത്ത നടപടികളെ കുറിച്ച് പറഞ്ഞു വന്നതിനിടയിലുണ്ടായ ഒരു പ്രസ്താവനയെ രാജ്യദ്രോഹപരമായ പരാമര്‍ശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ചാനല്‍ പ്രസ്താവനയുടെ ഉള്ളടക്കം ശരിയായ രീതിയില്‍ വ്യക്തമാക്കിട്ടു പോലും വേട്ടയാടാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ പകപോക്കലാക്കി വേണം മനസിലാക്കാന്‍. അഡ്മിനിസ്റ്റേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഐഷ സുല്‍ത്താനക്കെതിരായ നടപടികളിലൂടെ ദ്വീപ് ജനതയെ മുഴുവന്‍ ഭയപ്പെടുത്തി നിശബ്ദമാക്കി തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദ്വീപ് ജനതയുടെ ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നേരെയും അതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്ക് നേരെയുമുള്ള സംഘപരിവാര്‍ വേട്ടയാടലുകള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News