കിംഗ് ഫഹദ് കോസ്‌വേ മാര്‍ഗം സൗദിയിലെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി

Update: 2020-08-27 10:17 GMT

ദമ്മാം: ബഹ്റൈനില്‍ നിന്നും കിംഗ് ഫഹദ് കോസ്‌വേ മാര്‍ഗം സൗദിയിലെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായി സൗദി ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. സാപ്കോ ബസ്സുകളും വാനുകളുമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

എന്നാല്‍ കോസ്‌വേ മാര്‍ഗം സൗദിയിലെത്തുന്നവര്‍ അധികൃതരില്‍ നിന്ന് മുന്‍കൂട്ടി വാങ്ങിയ അനുമതിരേഖ കാണിച്ചിരിക്കണം. സ്വദേശികളുടെ വിദേശികളായ ഭാര്യയ്ക്കും ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കാനാവും. 

Tags:    

Similar News