സംപ്രേഷണവിലക്ക്; മീഡിയാവണിന്റെ ഹരജി സുപ്രിംകോടതി പരിഗണിക്കും

Update: 2022-03-07 11:38 GMT

ന്യൂഡല്‍ഹി; മീഡിയാ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച, ഹൈക്കോടതി വിധിക്കെതിരേയുള്ള ഹരജി സുപ്രിംകോടതി പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന മീഡിയ വണിന്റെ ആവശ്യം ഇന്നാണ് സുപ്രികോടതി അംഗീകരിച്ചത്.

മീഡിയാ വണിന് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയത്.

മാര്‍ച്ച് 11നായിരിക്കും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി പരിഗണിക്കുക.

മുതിര്‍ന്ന അഭിഭാഷകനായ ദുശ്യന്ത് ദാവെയാണ് കോടതിയേട് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

ഇതേ കേസ് നെരത്തെ ഹൈക്കോടതിയിലെത്തിയിരന്നു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നല്‍കിയ വിധി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

Tags:    

Similar News