ആണവ സാങ്കേതിക വിദ്യയുടെ കൈമാറ്റം; സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാന്‍സ്

Update: 2021-09-18 02:27 GMT

പാരീസ്: ആണവ സാങ്കേതിക വിദ്യ ആസ്‌ട്രേലിയക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് സ്ഥാനപതിമാരെ തിരികെ വിളിച്ചു. അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്.


ബുധനാഴ്ച പ്രഖ്യാപിച്ച യുഎസുമായുള്ള ആസ്‌ട്രേലിയയുടെ അന്തര്‍വാഹിനി കരാര്‍ 'സഖ്യകക്ഷികളും പങ്കാളികളും തമ്മിലുള്ള അസ്വീകാര്യമായ പെരുമാറ്റമാണെന്ന്' മക്രോണ്‍ പറഞ്ഞു. ആണവ മുങ്ങിക്കപ്പല്‍ കരാറില്‍ നിന്ന് ആസ്‌ട്രേലിയ പിന്മാറിയതാണ് മക്രോണിനെ പ്രകോപിപ്പിച്ചത്.




Tags:    

Similar News