ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നാണംകെട്ടതെന്ന് പ്രിയങ്ക ഗാന്ധി

ജസ്റ്റിസ് മുരളീധറിന്റെ അര്‍ദ്ധരാത്രിയിലുള്ള സ്ഥലം മാറ്റം കണക്കിലെടുക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്നതല്ല, പക്ഷേ ഇത് വളരെ സങ്കടകരവും നാണംകെട്ടതുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതിരോധശേഷിയുള്ളതും നേരുള്ളതുമായ ഒരു ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, നീതിയെ കവര്‍ന്നെടുക്കാനും തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ജുഡിഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതന്നത്' പ്രിയങ്ക ഗാന്ധി പ്രതികരിച്ചു

Update: 2020-02-27 04:26 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിയെ കുറ്റപെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ കലാപ കേസ് പരിഗണിച്ച ജഡ്ജി, കപില്‍ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

'ജസ്റ്റിസ് മുരളീധറിന്റെ അര്‍ദ്ധരാത്രിയിലുള്ള സ്ഥലം മാറ്റം കണക്കിലെടുക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്നതല്ല, പക്ഷേ ഇത് വളരെ സങ്കടകരവും നാണംകെട്ടതുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതിരോധശേഷിയുള്ളതും നേരുള്ളതുമായ ഒരു ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, നീതിയെ കവര്‍ന്നെടുക്കാനും തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ജുഡിഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതന്നത്' പ്രിയങ്ക ഗാന്ധി പ്രതികരിച്ചു

അതേസമയം, ജഡ്ജിയുടെ സ്ഥലംമാറ്റ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നേരത്തെ രംഗത്ത് വന്നിരുന്നു.അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ വ്യക്തമായ കാരണം ഇല്ലെന്നും അധികാരത്തില്‍ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റിത്തിനെതിരേ നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരേ കേസെടുക്കാത്ത ഡല്‍ഹി പോലിസ് നടപടിയില്‍ ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

Tags:    

Similar News