1000 ബസുകള്‍ വാങ്ങിയ ഇടപാട്; ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

Update: 2021-08-19 18:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന് എതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു. ആയിരം ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയ ഇടപാടിലാണ് അന്വേഷണം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നിയോഗിച്ച മൂന്നംഗ സമിതിക്കാണ് വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തത്.


കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ ഡല്‍ഹി സര്‍ക്കാര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പുതിയ ബസുകള്‍ ലഭിക്കുന്നത് തടയാന്‍ ബിജെപി ആഗ്രഹിക്കുന്നു എന്നാണ് എഎപി സര്‍ക്കാര്‍ പറഞ്ഞത്. നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തെക്കുറിച്ച് വീണ്ടും സമഗ്രമായി അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയത് എഎപിക്കെതിരായ രാഷ്ട്രീയ പ്രേരിതമായ ഗൂഡാഡോചനയാണെന്നും ഡല്‍ഹി സര്‍ക്കാര്‍ ആരോപിക്കുന്നു.


Tags: