തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി

Update: 2023-02-08 08:11 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റണ്‍വേക്ക് പുറത്തേക്കാണ് വിമാനമിറക്കിയത്.

Tags:    

Similar News