തിരുവള്ളൂർ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്കു തീവണ്ടിക്ക് തീപിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം.ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് ഡീസലുമായി പോകുന്ന വാഗണുകളാണ് കത്തിയത്. ആളപായമില്ല.
പാളം തെറ്റിയതിനെ തുടർന്ന് ഇന്ധനചോർച്ചയുണ്ടാവുകയും തീപിടിക്കുകയുമായിരുന്നു. ജനവാസ മേഖയിലാണ് സംഭവം നടന്നത്. അതിനാൽ തന്നെ അവിടെ നിന്നു ആളുകളെ മാറ്റി കൊണ്ടിരിക്കുകയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റെയിൽവേ അറിയിച്ചു.