ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍; ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയുണ്ടായേക്കും
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവന ഉടനുണ്ടായേക്കും. അടുത്ത ആഴ്ച ആദ്യം ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 50 ശതമാനം താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, കരാറിന്റെ അന്തിമ രൂപരേഖ പങ്കിടുന്നതിനായി മുതിര്‍ന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് വിവരം.