ശബരിമലയില്‍ ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പരിക്ക്

രണ്ടുപേരുടെ നില ഗുരുതരം

Update: 2025-12-13 16:09 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മലയാളിയും രണ്ട് തമിനാട് സ്വദേശികളും അഞ്ച് ആന്ധ്രാ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്.

മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായത്. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നെന്നാണ് വിവരം. വൈകുന്നേരത്തോടെ സന്നിധാനത്ത് തിരക്ക് കുറഞ്ഞ സമയത്താണ് സംഭവം നടക്കുന്നത്. ഡ്രൈവറെ സന്നിധാനം പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: