അടൂരില്‍ ഓടിക്കൊണ്ടിരിക്കെ ടോറസ് ലോറിക്ക് തീപ്പിടിച്ചു

Update: 2022-11-30 07:23 GMT

അടൂര്‍: ക്രഷര്‍ യൂനിറ്റില്‍നിന്ന് ലോഡുമായി പോവുകയായിരുന്ന ടോറസ് ലോറിക്ക് തീപ്പിടിച്ചു. അടൂര്‍ ഇളമണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. ഡ്രൈവറും ക്ലീനറും വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ചാടിരക്ഷപ്പെടുകയായിരുന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു.

അടൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ സംഘമാണ് തീയണച്ചത്. ടോറസില്‍ നിന്ന് ഓയില്‍ റോഡിലേക്ക് ലീക്ക് ചെയ്തതോടെ ഇതുവഴി പിന്നാലെയെത്തിയ നിരവധി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി. റോഡുവക്കിലേക്ക് പല വാഹനങ്ങളും നിരങ്ങിനീങ്ങുകയായിരുന്നു. ഓയില്‍ അഗ്‌നിശമനസേനാ സംഘം നീക്കം ചെയ്തു.

Tags: